ഒരുമിച്ച് പോരാടാൻ ആഹ്വാനം; ഇന്ത്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഇമ്രാന് ഖാന്


കൊവിഡ് രണ്ടാം തരംഗ വ്യാപനവും ഓക്സിജൻ പ്രതിസന്ധിയും അഭിമുഖീകരിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാൻഖാൻ. മഹാമാരിക്കെതിരെ പോരാടുന്ന ഇന്ത്യൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ലോകത്താകമാനവും നമ്മുടെ അയൽ രാജ്യത്തും പകർച്ചവ്യാധിമൂലം പരിതപിക്കുന്ന എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും മാനവരാശി നേരിടുന്ന ഈ ആഗോള വെല്ലുവിളിക്കെതിരെ നാം ഒരുമിച്ച് പോരാടണമെന്നും ഇമ്രാൻഖാൻ ട്വിറ്ററിൽ എഴുതി.
നേരത്തെ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഇന്ത്യയുടെ ആരോഗ്യമേഖലയെ സഹായിക്കാൻ ആവശ്യപ്പെട്ട് പാകിസ്താനിലെ ജനങ്ങൾ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന് നടത്തിയിരുന്നു. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ഓക്സിജൻ ക്ഷാമം ചൂണ്ടിക്കാട്ടിയ അവർ പ്രധാനമന്ത്രി ഇമ്രാൻഖാനോട് ഇന്ത്യയ്ക്ക് ഓക്സിജൻ എത്തിച്ചു നൽകാനും ആവശ്യപ്പെട്ടിരുന്നു.