പൊലീസിലെ കുറ്റക്കാരുടെ വിവരങ്ങള്‍ ഒരുമാസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ണായക വിധി

single-img
30 March 2021

പൊലീസിലെ കുറ്റക്കാരുടെ വിവരങ്ങള്‍ ഒരു മാസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി. അഴിമതിയുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും പേരില്‍ കോടതി കുറ്റക്കാരെന്ന് കണ്ടതോ, സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതോ ആയ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കേരളാ പൊലീസിന്റെ വെബ്സൈറ്റില്‍ ഒരു മാസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

മാധ്യമപ്രവര്‍ത്തകന്‍ ആര്‍.രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. 20-09-2018 ലാണ് മാധ്യമപ്രവര്‍ത്തകനായ രാധാകൃഷ്ണന്‍ പൊലീസ് സേനയിലെ കുറ്റക്കാരുടെ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് വിവരാവകാശ നിയമപ്രകാരം പൊലീസില്‍ അപേക്ഷ നല്‍കുന്നത്. അപേക്ഷയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍.