ഇ ചന്ദ്രശേഖരൻ അടക്കം 13 സിറ്റിംഗ് എംഎൽഎമാർ മൽസരിക്കും; പുനലൂരിൽ പി എസ് സുപാൽ; ചേർത്തലയിൽ പി പ്രസാദ്: സിപിഐ സ്ഥാനാർത്ഥി പട്ടിക തീരുമാനമായി

single-img
9 March 2021
cpi candidate list vs sunil kumar ps supal

സിപിഐ സ്ഥാനാർത്ഥി പട്ടികയിൽ തീരുമാനമായി. രാവിലെ തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവ് ആണ് പട്ടിക തീരുമാനിച്ചത്. പതിമൂന്ന് സിറ്റിംഗ് എംഎൽഎമാർ വീണ്ടും മൽസരിക്കും. ചടയമംഗലം മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ പ്രത്യേകം കമ്മിറ്റി ചേരും.

നിലവിലെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് നിന്നും മൽസരിക്കും. കൃഷിമന്ത്രി വി എസ് സുനിൽ കുമാർ ഒഴിയുന്ന സീറ്റിൽ കൈയ്പ്പമംഗലത്ത് ഇത്തവണ ടിടി ടൈസൺ സ്ഥാനാർത്ഥിയാകും. നെടുമങ്ങാട് സി ദിവാകരൻ ഒഴിയുന്ന സീറ്റിൽ മൽസരിക്കുന്നത് നിലവിലെ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി ആർ അനിൽ ആണ്.

പുനലൂരിൽ കെ രാജുവിൻ്റെ ഒഴിവിൽ മുൻ എംഎൽഎ പി എസ് സുപാൽ മൽസരിക്കും. കൊല്ലം ജില്ലയിലെ പാർട്ടിയിലെ അസ്വാരസ്യങ്ങൾ സമവായത്തിലെത്തിയെന്നതിൻ്റെ സൂചന കൂടിയാണ് സുപാലിൻ്റെ സ്ഥാനാർത്ഥിത്വം. പിഎസ് സുപാലിൻ്റെ മണ്ഡലത്തിലെ ജനപിന്തുണയും പാർട്ടി കണക്കിലെടുത്തതായാണ് റിപ്പോർട്ട്.

അതേസമയം ചടയമംഗലം മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. എ മുസ്തഫ, ജെ സി അനിൽ, സാം കെ ഡാനിയേൽ എന്നീ പേരുകളാണ് പ്രാദേശിക ഘടകങ്ങൾ ജില്ലാ കമ്മിറ്റിയ്ക്ക് മുന്നിൽ വെച്ചത്. എന്നാൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു സംസ്ഥാന നേതാവിനെ മൽസരിപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിന് പദ്ധതിയുണ്ടായിരുന്നു. പി പ്രസാദിനെ നിർദ്ദേശിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ മണ്ഡലത്തിലേയ്ക്ക് ഒരു വനിതാ സ്ഥാനാർത്ഥിയെ പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം. സിപിഐ ദേശീയ കൗൻശിൽ അംഗമായ ചിഞ്ചുറാണിയ്ക്കാണ് സാധ്യത.

ചേർത്തലയിൽ നിന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി പ്രസാദ് മൽസരിക്കും. കഴിഞ്ഞ തവണ ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ മൽസരിച്ച പി പ്രസാദ് പാർട്ടിയിലെ ഒരു ജനകീയ മുഖമാണ്.

ലഭ്യമായ സ്ഥാനാർത്ഥി പട്ടിക

കാഞ്ഞങ്ങാട്ഇ ചന്ദ്രശേഖരൻ
നാദാപുരംഇകെ വിജയൻ
നാട്ടികഗീത ഗോപി
പട്ടാമ്പിമുഹമ്മദ് മുഹ്സിൻ
കൊടുങ്ങല്ലൂർവി ആർ സുനിൽ കുമാർ
ഒല്ലൂർകെ രാാജൻ
കയ്പമംഗലംടിടി ടൈസൺ
മൂവാറ്റുപുഴഎൽദോ അബ്രഹാം
ചേർത്തലപി പ്രസാദ്
വൈക്കംസികെ ആശ
കരുനാഗപ്പള്ളിആർ രാമചന്ദ്രൻ
അടൂർചിറ്റയം ഗോപകുമാർ
പുനലൂർപി എസ് സുപാൽ
ചാത്തന്നൂർജി എസ് ജയലാൽ
ചിറയിൻകീഴ്വി ശശി
നെടുമങ്ങാട്ജി ആർ അനിൽ

Kerala Assembly Election 2021: CPI Candidate List