അമിത് ഷായുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതിന്പകരം മുഖ്യമന്ത്രി മറുചോദ്യങ്ങൾ ഉന്നയിക്കുന്നത് ഉത്തരമില്ലാത്തതിനാൽ: കെ സുരേന്ദ്രൻ
കേന്ദ്രമന്ത്രി അമിത് ഷാ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതിന്റെ പകരം സംസ്ഥാന മുഖ്യമന്ത്രി മറുചോദ്യങ്ങൾ ഉന്നയിക്കുന്നത് ഉത്തരമില്ലാത്തതിനാലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അമിത് ഷാ ഉയർത്തിയ ചോദ്യങ്ങൾ കേരളത്തിലെ ജനങ്ങളുടെ ചോദ്യങ്ങളാണ്.
സ്വർണ്ണക്കടത്തിൽ കടത്തിയ സ്വർണം ആർക്കാണ് നൽകിയതെന്ന് അറിയാവുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ഗൾഫിൽ നിന്ന് എത്തിച്ച സ്വർണം ഇവിടെ വിറ്റ് ഡോളറാക്കി വിദേശത്തേക്ക് കടത്തുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ കേന്ദ്ര സഹമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ ചർമബലം അംഗീകരിച്ചേ മതിയാകൂ.
ചോദ്യം ചെയ്യവേ ഇഡി ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ പേര് പറയിച്ചതെന്ന പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി, അത് മുഖ്യമന്ത്രിയുടെ പോലീസ് അല്ലേ. വനിത പോലീസിനെ കൊണ്ട് മുഖ്യമന്ത്രി മൊഴി നൽകിച്ച് പിആർ പ്രവർത്തനം ചെയ്യുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.