കര്‍ഷകരെ കേള്‍ക്കാന്‍ സമയമില്ലാത്ത പ്രധാനമന്ത്രി ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍: ശരദ് പവാര്‍

single-img
7 March 2021

പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി എത്തിയ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് എന്‍.സി.പി നേതാവ് ശരദ് പവാര്‍. പ്രചാരണം നയിക്കാൻ പ്രധാനമന്ത്രിക്ക് കൊല്‍ക്കത്തയില്‍ പോകാന്‍ സമയമുണ്ട് , പക്ഷെ കര്‍ഷകരെ കാണാന്‍ നേരമില്ലെന്ന് പവാര്‍ കുറ്റപ്പെടുത്തി.

അതേസമയം, രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരം കഴിഞ്ഞ ദിവസം നൂറ് ദിനം പിന്നിട്ടിരുന്നു. കർഷകർക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സമയമില്ലാത്ത പ്രധാനമന്ത്രി ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്ന് പറഞ്ഞ ശരദ് പവാര്‍, ബി ജെ പി രാജ്യത്ത് വര്‍ഗീയ വിഷം ചീറ്റുകയാണെന്നും കുറ്റപ്പെടുത്തി. നമ്മുടെ രാജ്യത്ത് സാഹോദര്യം വളര്‍ത്തേണ്ട ചുമതലയാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.പക്ഷെ ബി ജെപി വര്‍ഗീയ വിഷം വമിക്കുകയാണെന്നും പവാര്‍ റാഞ്ചിയില്‍ പറഞ്ഞു.