കെ സുരേന്ദ്രന്റെ മകള്‍ക്ക് നേരെ അശ്ലീലപരാമര്‍ശം; യുവാവിനെ കസ്റ്റഡിയിലെടുത്ത് ഖത്തര്‍ പോലീസ്

single-img
26 January 2021

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്ക് നേരെ അശ്ലീലപരാമര്‍ശം നടത്തിയെന്ന പരാതിയിൽ പ്രവാസി യുവാവ് പോലീസ് കസ്റ്റഡിയില്‍. പേരാമ്പ്ര സ്വദേശിയായ അജ്‌നാസിനെയാണ് ഖത്തര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഖത്തര്‍ റേഡിയോ ന്യൂസ് ആണ് ഇത് റിപ്പോർട്ട് ചെയ്തത്.

നേരത്തെ, പെണ്‍കുട്ടിക്ക് നേരെ അശ്ലീലപരാമര്‍ശം നടത്തിയ യുവാവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റ് പ്രവാഹങ്ങളായിരുന്നു.

വിഷയത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി നടപടികള്‍ തുടങ്ങിക്കഴിഞ്ഞെന്ന് വി മുരളീധരന്‍ അറിയിച്ചു. സഭ്യമല്ലാത്ത പരാമര്‍ശം വന്ന പോസ്റ്റ് നീക്കം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് കീഴിലാണ് അജ്‌നാസ് എന്ന യുവാവ് അശ്ലീലപരാമര്‍ശം നടത്തിയത്.