ഇറാഖിൽ ചാവേർ സ്ഫോടനം; 13ൽ അധികം ആളുകൾ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാൻ സാധ്യത

single-img
21 January 2021

ഇറാഖിന്റെ തലസ്ഥാനന​ഗരമായ ബാഗ്ദാദിലെ തിരക്കുള്ള പ്രദേശത്ത് ഇരട്ട ചാവേര്‍ സ്ഫോടനം ആക്രമണത്തില്‍ 13ൽ അധികം പേർ കൊല്ലപ്പെട്ടു. ടൈറാൻ സ്ക്വയറിന് സമീപമുള്ള തിരക്കുള്ള മാർക്കറ്റിലാണ് സ്ഫോടനം നടന്നതെന്ന് ബ്രി​ഗേഡിയർ ജനറൽ ഹസീം അൽ-അസാവി ഇറാഖി ന്യൂസ് ഏജൻസിയോട് പറഞ്ഞു .
ഇതേവരെ പത്തൊമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഒരുപക്ഷെ മരണസംഖ്യ ഇനിയും ഇരട്ടിയിലധികം ഉയർന്നേക്കാമെന്നാണ് സൂചനകൾ. അപകടത്തിൽ സാരമായിപരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനായി കൂടുതൽ മെഡിക്കൽ സൗകര്യങ്ങൾ തലസ്ഥാനത്ത് ക്രമീകരിക്കുകയാണ്.അതേസമയം ഇതുവരെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.