ഇന്ത്യയുടെ ‘കൊവാക്‌സിൻ’ 190 ഓളം രാജ്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്‌തുവെന്നത് വ്യാജ വാർത്ത

single-img
5 January 2021

ഇന്ത്യയ്ക്കായി ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിൻ ഇതിനോടകം 190 ഓളം രാജ്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്‌തുവെന്നത് വ്യാജ വാർത്ത. ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് ഇന്ത്യ ടിവി ചീഫ് എഡിറ്റർ രജത് ശർമ്മയാണ്.

ഇന്ത്യയുടെ വാക്‌സിൻ ഏറെ ഫലപ്രദവും ചിലവ് കുറഞ്ഞതും സംഭരണ ശേഷിയുള്ളതുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളും നമ്മുടെ ശാസ്‌ത്രജ്ഞൻമാരുടെ കഴിവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടിരുന്നു.

” ഇന്ത്യ സ്വന്തമായി നിർമ്മിച്ച വാക്‌സിൻ ഏറെ ഫലപ്രദവും ചിലവ് കുറഞ്ഞതും സംഭരണ ശേഷിയുള്ളതുമാണ്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളും നമ്മുടെ ശാസ്‌ത്രജ്ഞൻമാരുടെ കഴിവുമാണ് ഇതിന് കാരണം. 190 രാജ്യങ്ങൾ വാക്‌സിൻ മുൻകൂട്ടി ബുക്ക് ചെയ്‌തിട്ടുണ്ടെന്ന കാര്യം വാക്‌സിന്റെ സുരക്ഷയിൽ സംശയം പ്രകടപ്പിക്കുന്നവർ മനസിലാക്കണം.” രജത് ശർമ്മ ട്വീറ്റില്‍ എഴുതി.നിലവില്‍ 70ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇത് വരെ ഭാരത് ബയോടെക്കിന്റെ യൂണിറ്റുകൾ സന്ദർശിച്ചെങ്കിലും വാക്‌സിൻ മുൻ കൂട്ടി ബുക്ക് ചെയ്‌തിട്ടില്ല എന്നതാണ് വാസ്തവം.