കോവിഡ് വാക്‌സിൻ 250 രൂപക്കു വിതരണം ചെയ്യാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട്
ലോകത്തിലെതന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിർമാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരുമായി കരാറിലെത്തിയേക്കും. ഒരു ഡോസിന് 250 രൂപ എന്ന നിരക്കില്‍ വില നിശ്ചയിക്കാന്‍ സാധ്യതയുണ്ടെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്റേഡ് റിപ്പോര്‍ട്ട് ചെയ്തു.
സ്വകാര്യ വിപണിയില്‍ വാക്‌സിന് ഒരു ഡോസിന് 1,000 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനെവാല നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വലിയ തോതില്‍ വാക്‌സിന്‍ ശേഖരിക്കുന്ന സര്‍ക്കാര്‍ ഇതിലും കുറഞ്ഞ വിലയില്‍ കാരാറിലേക്ക് എത്തുകയായിരുന്നു.
വാക്‌സിന്‍ മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുമുമ്പ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നതില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പൂനെവാല പറഞ്ഞിരുന്നു.
കോവിഡ് വാക്‌സിന്‍ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കൊവിഷീല്‍ഡ് വാക്‌സിന്റെ നാല് കോടി ഡോസ് തയ്യാറാണെന്നും, കോവിഡ് സാഹചര്യവും ജനനന്മയും പരിഗണിച്ച് വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു ഡ്രഗ് കണ്‍ട്രോള്‍ ജനറലിന്അപേക്ഷ നൽകിയിരുന്നു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വന്‍തോതില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇതിനിടയില്‍ ആസ്ട്രാസെനകയുടെ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനായി തിങ്കളാഴ്ച ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചിരുന്നു.