അഞ്ച് വര്‍ഷം കഠിനതടവ്; മധ്യപ്രദേശ്‌ ‘ലൗ ജിഹാദി’നെതിരെ നിയമം കൊണ്ടുവരുന്നു

single-img
17 November 2020

രാജ്യത്ത് ആദ്യമായി ‘ലൗ ജിഹാദി’നെതിരെയുള്ള നിയമം മധ്യപ്രദേശില്‍ പ്രാബല്യത്തില്‍ വരുന്നു. മധ്യപ്രദേശ്‌ ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.സംസ്ഥാനത്തെ അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്നും വിവാഹലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള മതപരിവര്‍ത്തനത്തിന് അഞ്ച് വര്‍ഷം കഠിനതടവ് ലഭ്യമാക്കാനുള്ള വകുപ്പ് നിയമം അനുശാസിക്കുമെന്നും മിശ്ര വ്യക്തമാക്കി.

പുതിയ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ലൗ ജിഹാദ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പ്രധാന കുറ്റവാളിയോടൊപ്പം മതപരിവര്‍ത്തനത്തിന് സഹകരിക്കുന്നവരേയും പ്രതിചേര്‍ക്കുന്ന വിധത്തിലായിരിക്കും നിയമം.