ഇനിയും ചുരുളഴിയാത്ത രഹസ്യമായി ചുവപ്പ് നിറത്തില്‍ ഒഴുകുന്ന ഒരു നദി

single-img
9 November 2020

ഇനിയും ചുരുളഴിയാത്ത രഹസ്യമായി മാറിയിരിക്കുകയാണ് ചുവപ്പ് നിറത്തില്‍ ഒഴുകുന്ന റഷ്യയിലെ ഒരു നദി. റഷ്യയിലുള്ള ഇസ്‌കിതിംക നദിയാണ്ഇങ്ങിനെ ചുവന്ന നിറമുള്ള വെള്ളവുമായി ഒ​ഴുകുന്നത് . അതേസമയം വെള്ളം ചുവപ്പുനിറത്തിലായ റഷ്യയിലെ നിരവധി നദികളിലൊന്നാണ് ഇസ്‌കിതിംക എന്നും വാദമുണ്ട്.

എന്തായാലും ഈ നദി ഇങ്ങനെ ഒഴുകാന്‍ കാരണം അജ്ഞാതമായ എന്തോ വസ്തു കലര്‍ന്ന് മലിനമായതാണെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. റഷ്യയുടെ തെക്ക് ഭാഗം വഴിയാണ് ഈ നദി ഒഴുകുന്നത്. വെള്ളത്തിന് ചുവന്ന നിറമായതിനാല്‍ നദിയില്‍ ഇറങ്ങാന്‍ മൃഗങ്ങള്‍ പോലും തയ്യാറാകുന്നില്ല.

പ്രമുഖ വ്യാവസായിക നഗരമായ കെമെരോവോയിലൂടെയാണ് ഈ നദി ഒഴുകുന്നത്. പ്രദേശത്തെ ജനങ്ങളും ഇത് കണ്ട് ഭയന്നിരിക്കുകയാണ്. തങ്ങൾ വളർത്തുന്ന താറാവുകള്‍ പോലും ഈ വെള്ളത്തിലിറങ്ങാന്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നിലവിൽ സോഷ്യല്‍ മീഡിയയില്‍ ഈ ചുവന്ന നദിയുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരിക്കുകയാണ്.