കളി മതിയാക്കിയ മര്‍ലോണ്‍ സാമുവല്‍സ് വമ്പന്‍ മത്സരങ്ങളുടെ താരം

single-img
4 November 2020

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിലെ മുന്‍ ഓള്‍റൗണ്ടര്‍ മര്‍ലോണ്‍ സാമുവല്‍സ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു. വിന്‍ഡീസ് ടീം കപ്പെടുത്ത ഐസിസിയുടെ രണ്ടു ടി20 ലോകകപ്പുകളിലും ഫൈനലിലെ ടോപ്‌സ്‌കോറര്‍ ഇതേസാമുവല്‍സായിരുന്നു.

2018 ഡിസംബറില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരേയാണ് സാമുവല്‍സ് അവസാനമായി വിന്‍ഡീസിനായി കളിച്ചത്. വമ്പന്‍ മത്സരങ്ങളുടെ താരമെന്നായിരുന്നു അദ്ദേഹം തന്റെ കരിയറില്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കാരണം വളരെ നിര്‍ണായകമായ വലിയ മത്സരങ്ങളിലാണ് സാമുവല്‍സ് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുള്ളത്.

2000ത്തില്‍ ആദ്യമായി വിന്‍ഡീസിനു വേണ്ടി അരങ്ങേറിയ സാമുവല്‍സ് 71 ടെസ്റ്റുകളും 207 ഏകദിനങ്ങളും 67 ടി20കളിലും കളിച്ചിട്ടുണ്ട്. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളിലുമായി 11,134 റണ്‍സാണ് കരിയറിലെ സമ്പാദ്യം. ടെസ്റ്റില്‍ 260ഉം ഏകദിനത്തില്‍ 133ഉം ടി20യില്‍ പുറത്താവാതെ നേടിയ 89 റണ്‍സുമാണ് ഉയര്‍ന്ന സ്‌കോര്‍. 17 സെഞ്ച്വറികളും സാമുവല്‍സിന്റെ അന്താരാഷ്ട്ര കരിയറിലുണ്ട്. ഇതിനെല്ലാം പുറമേ 152 വിക്കറ്റുകള്‍ സാമുവല്‍സ് വീഴ്ത്തിയിട്ടുണ്ട്.