ഹാഥ്രസ്: 100 കോടി രൂപ പിടിച്ചെടുത്തെന്ന വാര്‍ത്ത വ്യാജം; ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും ഇഡി

single-img
9 October 2020

ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഹാഥ്രസില്‍ കലാപം നടത്താനായി എത്തിച്ച 100 കോടി രൂപ പിടിച്ചെടുത്തെന്ന വാര്‍ത്ത വ്യാജമാണെന്നും ഇഡി അറിയിച്ചു. പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭ വേളയിലാണ് ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നത്.

ഹാഥ്രസില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഭീം ആര്‍മി അടക്കമുള്ള ചിലര്‍ ശ്രമിക്കുന്നെന്ന യുപി ഡിജിപി ബ്രിജ്ലാലിന്റെ പ്രസാതാവനയ്ക്ക് പിന്നാലെയാണ് ഇഡി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഒരാള്‍ക്കെതിരെയായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം ആദ്യം പരാതിപ്പെട്ടതെന്നും പിന്നീടാണ് മൂന്നു പേരുകള്‍ കൂടി അവര്‍ പറഞ്ഞതെന്നുമായിരുന്നു ഡിജിപിയുടെ ആരോപണം. ഹാഥ്രസ് വിഷയത്തിലൂന്നി കലാപം നടത്താന്‍ പോപ്പുലര്‍ ഫ്രണ്ടും ക്യാമ്പസ് ഫ്രണ്ടും 100 കോടി രൂപ ഇറക്കിയിട്ടുണ്ടെന്നും ഭീം ആര്‍മി, കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി എന്നിവര്‍ ചേര്‍ന്ന് ഹാത്രസില്‍ കലാപത്തിന് ശ്രമിക്കുകയാണെന്നും ഡിജിപി ആരോപിച്ചിരുന്നു.