കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ സാധ്യത; തീരുമാനം അടുത്ത ചൊവ്വാഴ്ച
26 September 2020
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് നടത്തുന്ന വിഷയം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനിക്കൂവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ ചർച്ച നടത്തും. കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണോ എന്ന് അടുത്ത ചൊവ്വാഴ്ച തീരുമാനിക്കും.
ആറ് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലും കോവിഡ് വ്യാപനം കണക്കിലെടുത്തും ഉപതെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന അഭിപ്രായമാണ് കേരളം മുന്നോട്ട് വച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച സർവകക്ഷി യോഗ തീരുമാനം സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇതടക്കമുളള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും തീരുമാനം ഉണ്ടാകുക.