അമിത് ഷാ ആശുപത്രി വിട്ടു: തിങ്കളാഴ്ച മുതൽ പാർലമെൻ്റിൽ എത്തും

18 September 2020

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു. തിങ്കളാഴ്ച മുതൽ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തേക്കുമെന്നാണ് പുറത്തു വരുന്ന സൂചചനകൾ.
കോവിഡ് ഭേദമായതിനു ശേഷമുള്ള ചില രോഗങ്ങളെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹത്തെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അമിത് ഷാ ഓഗസ്റ്റ് രണ്ടു മുതൽ 14 വരെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇതിനു ശേഷം ഇൻഫക്ഷൻ രോഗങ്ങളെ തുടർന്ന് ഓഗസ്റ്റ് 18നു ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിക്കുകയും 30 നു ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു.