പിതാവ് വലിച്ചെറിഞ്ഞ കുഞ്ഞിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി: കണ്ണു തുറന്നു
അങ്കമാലിയിൽ പിതാവ് എറിഞ്ഞു കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ടുകൾ. കുഞ്ഞ് കണ്ണ് തുറന്നെന്ന് ഡോക്ടർമാർ അറിയിച്ചു. കൈകാലുകൾ അനക്കാൻ ആരംഭിക്കുകയും ചെയ്തു.ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.
ഇത് പ്രതീക്ഷ നൽകുന്ന പുരോഗതിയാണെന്ന് കുഞ്ഞിനെ ചികിത്സയ്ക്കുന്ന കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി ഡോ. സോജൻ ഐപ്പ് പറഞ്ഞു. എന്നാൽ അടുത്ത 36 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ പറയുന്നു.
55 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞാണ് കഴിഞ്ഞ ദിവസം പിതാവിന്റെ ക്രൂരതക്കിരയായത്. പിതാവ് വലിച്ചെറിഞ്ഞതിനെ തുടർന്ന് കുട്ടിയുടെ തല ച്ചോറിന് ക്ഷതമേറ്റിരുന്നു. കുഞ്ഞിന്റെ ചികിത്സാ ചെലവ് ശിശുക്ഷേമസമിതിയാണ് വഹിക്കുന്നത്.