പ്രവാസികൾ സ്വദേശത്തേക്കയച്ച പണത്തിൽ വൻ വർദ്ധന: കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ

single-img
3 June 2020

സൗ​ദി​യി​ൽ നി​ന്ന് നാ​ലു​മാ​സ​ത്തി​ടെ പ്രവാസിക​ള​യ​ച്ച പ​ണ​ത്തി​ൽ വൻ വർദ്ധന. എകദേശം 99 കോ​ടി റി​യാ​ലി​ന്‍റെ വ​ർ​ധ​ന​വാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  നാ​ലു മാ​സ​ത്തി​നി​ടെ വി​ദേ​ശി​ക​ൾ സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ച​ത് 4,365 കോ​ടി റി​യാ​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യക്തമാക്കി. 

നാ​ലു മാ​സ​ത്തി​നി​ടെ വി​ദേ​ശി​ക​ള​യ​ച്ച പ​ണ​ത്തി​ൽ 2.3 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ അ​വ​സാ​നം വ​രെ​യു​ള്ള ക​ണ​ക്കകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 

സൗദി അറേബ്യയിലെ കേ​ന്ദ്ര ബാ​ങ്കാ​യ സൗ​ദി അ​റേ​ബ്യ​ൻ മോ​ണി​റ്റ​റി അ​തോ​റി​ട്ടി​യാണ് ക​ണ​ക്കു​ക​ൾ പുറത്തുവിട്ടത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ആ​ദ്യ നാ​ലു​മാ​സ​ത്തെ അ​പേ​ക്ഷി​ച്ചു ഈ ​വ​ർ​ഷം ആ​ദ്യ നാ​ലു​മാ​സം വി​ദേ​ശി​ക​ൾ 99 കോ​ടി​യി​ലേ​റെ റി​യാ​ൽ അ​ധി​കം അ​യ​ച്ച​താ​യാണ് ബാങ്ക് വ്യക്തമാക്കുന്നത്. 

അതേസമയം ഏ​പ്രി​ൽ മാ​സ​ത്തി​ൽ വി​ദേ​ശി​ക​ള​യ​ച്ച പ​ണ​ത്തി​ൽ 8.7 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​ണ്ട്. ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ വി​ദേ​ശി​ക​ള​യ​ച്ച പ​ണ​ത്തി​ൽ ഏ​റ്റ​വും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.