കൊവിഡ്19; അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ച് സൗദി അറേബ്യ

single-img
14 March 2020

റിയാദ്: കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ അന്താരാഷ്ട്ര സര്‍വീസുകളും നര്‍ത്താന്‍ തീരുമാനിച്ച് സൗദി അറേബ്യ. ഞായറാഴ്ച മുതല്‍ മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നര്‍ത്തി വയ്ക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈറസ് ബാധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ടാഴ്ചത്തേക്കാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത്.

അതേ സമയം ഗള്‍ഫ് നാടുകളില്‍ കൊവിഡ്19 പടരുകയാണ് ഓരോ രാജ്യത്തും കൂടുതല്‍ കേസുകള്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സൗദി അറേബ്യയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 86 ആയി ഉയര്‍ന്നിരിക്കുകയാണ്. ഫ്രാന്‍സില്‍ നിന്നെത്തിയ സൗദി പൗരനുള്‍പ്പെടെ പുതിയ 24 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.