വയനാട് ജില്ലയില്‍ നാലുപേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു
8 March 2020
കേരളത്തിൽ വയനാട് ജില്ലയില്‍ മാത്രം ഒരാഴ്ചക്കിടെ നാലുപേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. ജില്ലയിലെ അപ്പപ്പാറ, കുറുക്കന്മൂല, പാക്കം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലുള്ളവര്‍ക്കാണ് രോഗം.
ഇവരിൽ രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടുപേര്‍ മാനന്തവാടി ജില്ല ആശുപത്രിയിലും ചികിത്സയിലാണ്. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.