മോദിയുടെ അഞ്ച് വര്‍ഷത്തെ വിദേശ സഞ്ചാരങ്ങള്‍ക്കായി ചെലവഴിച്ചത് 446.52കോടി

single-img
5 March 2020

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും യാത്രകൾക്കും അതിനു ചെലവാക്കുന്ന തുകകൾക്കും യാതൊരു കുറവും വരുത്താതെ പ്രധാനമന്ത്രി നരേ്ദ്ര മോദി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ സഞ്ചാരങ്ങള്‍ക്കായി പ്രധാനമന്ത്രി ചെലവഴിച്ചത് കോടികളെന്ന് റിപ്പോര്‍ട്ട്. 446.52 കോടി രൂപയാണ് മോഡിയുടെ വിദേശ സഞ്ചാരങ്ങള്‍ക്കായി ചെലവഴിച്ചതെന്ന് വിദേശ കാര്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു.

വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യങ്ങൾ. യാത്രകള്‍ക്കായി ഉപയോഗിച്ച വിമാനത്തിന്റെ ചെലവുകൂടി ഉള്‍ക്കൊള്ളിച്ച കണക്കാണിതെന്ന് വി മുരളീധരന്‍ ലോക്‌സഭയില്‍ പറഞ്ഞു. ഇതില്‍ 121. 85 കോടി രൂപയും ചെലവഴിച്ചത് 2015-16 കാലഘട്ടത്തിലാണ്. 2016-17 വര്‍ഷത്തില്‍ 78.52 കോടിയും 2017-18 വര്‍ഷത്തില്‍ 99.90 കോടിയും ചെലവഴിച്ചു.

വിദേശ സഞ്ചാരത്തിനായി 2018-19 വര്‍ഷത്തില്‍ 100.02 കോടി രൂപയാണ് മോദി ചെലവാക്കിയത്. 2019- 20 വര്‍ഷത്തില്‍ ഇതുവരെ 46.23 കോടി രൂപയും ചെലവാക്കി.