കുഞ്ചാക്കോ, വിനായകന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍; ‘പട’ ഒരുങ്ങുന്നു

single-img
25 January 2020

തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി ഇപ്പോൾ ഓടുന്ന അഞ്ചാംപാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന പടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കമല്‍ കെഎമ്മിന്റെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനോടൊപ്പം വിനായകനും ജോജു ജോര്‍ജ്ജും ദിലീഷ് പോത്തനും മുഖ്യ കഥാപാത്രങ്ങളായെത്തുന്നു.

സംസ്ഥാനത്തെ ക്ഷുഭിത യൗവന കാലമായ1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഈ നാല് യുവാക്കളെയാണ് കുഞ്ചാക്കോ ബോബനും വിനായകനും ജോജുവും ദിലീഷ് പോത്തനും അവതരിപ്പിക്കുന്നത്.
കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

Flaring up 2020!!💥💥💥….PADA….💥💥💥Kamal.K.M,Sameer Thahir,E4,Vinayakan,Joju,Dileesh Pothen,Salimkumar,Indransettan,UnniMaya,T.G.Ravichettan💥

Posted by Kunchacko Boban on Saturday, January 25, 2020