പൗരത്വ ഭേദഗതി നിയമം: ശക്തമായ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല: കെ മുരളീധരൻ

single-img
18 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ ശക്തമായ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന്‍. നിയമത്തിനെതിരായ ശക്തമായ സമരങ്ങള്‍ക്ക് കോണ്‍ഗ്രസായിരുന്നു നേതൃത്വം നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴുള്ള സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അംഗീകരിക്കുമെന്നും കെപിസിസി പുനഃസംഘടന വൈകുന്നതു കൊണ്ടാണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ സാധിക്കാതെപോയതെന്നും മുരളീധരന്‍ വ്യക്തമാക്കി.

‘ എംഎൽഎ- മന്ത്രി സ്ഥാനങ്ങൾക്കും കെപിസിസി ഭാരവാഹിത്വം ഏറ്റെടുക്കാനും ചിലര്‍. ബാക്കിയുള്ളവരാവട്ടെ വിറക് വെട്ടുക, വെള്ളം കോരുക.ഇത്തരത്തിലുള്ള രീതിയോട് തനിക്ക് ഒരു യോജിപ്പുമില്ല എന്നും മുരളീധരന്‍ പറഞ്ഞു. മാത്രമല്ല, ഇപ്പോള്‍ ചെയ്യുന്നതൊക്കെ ശരിയാണോ എന്നതിന് കാലം മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.