പൗരത്വ നിയമത്തിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചരണങ്ങളും പരസ്യങ്ങളും നിര്‍ത്തിവെക്കാൻ കോടതി

single-img
23 December 2019

കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചരണങ്ങളും പരസ്യങ്ങളും നിര്‍ത്തിവെക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി. ഇതുവരെ സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നും കോടതി പറഞ്ഞു. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

ദേശീയതലത്തിൽ തന്നെ പൗരത്വ നിയമത്തിനെതിരെ ആദ്യം രംഗത്തെത്തിയ മുഖ്യമന്ത്രിമാരില്‍ ഒരാളായ മമതാ ബാനര്‍ജിയ്ക്ക് കോടതിയുടെ ഉത്തരവ് തിരിച്ചടിയാകും.കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാലും പൗരത്വ നിയമം ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞ മമത, തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധപ്രകടനവും സംഘടിപ്പിച്ചിരുന്നു.