ശരത് മേനോനെ സൂക്ഷിക്കണം;സെറ്റില്‍ മാനസിക,ശാരീരിക പീഡനം തുറന്നുപറഞ്ഞ് ഷെയിന്‍ നിഗം

single-img
22 November 2019

ജോബി ജോര്‍ജ് നിര്‍മിക്കുന്ന ‘വെയില്‍’ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയതിന്റെ സാഹചര്യം തുറന്നുപറഞ്ഞ് ഷെയിന്‍നിഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഷൂട്ടിങ് സെറ്റില്‍ മാനസികവും ശാരീരികവുമായി ഒരുപാട് ബുദ്ധിമുട്ടുകളും പീഡനകളും സെറ്റിലുണ്ടായി എന്ന് താരം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വെയില്‍ സിനിമയ്ക്ക് 15 ദിവസത്തെ ഷൂട്ടാണ് തന്നോട് ആവശ്യപ്പെട്ടത്. അതില്‍ അഞ്ചുദിവസത്തെ ഷൂട്ട് ഇപ്പോള്‍ പൂര്‍ത്തിയായി. സിനിമയില്‍ താന്‍ സഹകരിക്കുന്നില്ലെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ് എന്ന് താരം പറയുന്നു. വെയില്‍സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്ത സമയം വിവരവും താരം പുറത്തുവിട്ടു. അതേസമയം വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോന് എതിരെയും നടന്‍ രൂക്ഷ വിമര്‍ശനം നടത്തി. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അദേഹത്തില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞു.

‘ശരത് മേനോനെ സൂക്ഷിക്കണം .ഒരാള്‍ക്ക് പരിചയപ്പെടാന്‍ പറ്റുന്നതില്‍ വെച്ച് ഏറ്റവും വൃത്തിക്കെട്ടവാനാണ് ശരത് മേനോന്‍’എന്ന് ഷെയിന്‍ പറയുന്നു. കൂടാതെ പ്രകൃതിയെ നശിപ്പിക്കാനാണ് ശരത് ശ്രമിക്കുന്നത്. പ്രകൃതി ഒരിക്കല്‍ തിരിച്ചടിക്കുമെന്ന് ഷെയിന്‍ ശരതിന് അയച്ച വോയിസ് മെസേജില്‍ പറയുന്നു. അതേസമയം താരത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് താരസംഘടന അനൗദ്യോഗിക യോഗം ചേരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഷെയിന്‍നിഗം വെയില്‍ സിനിമയുടെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.