ശബരിമല വിധി പുനഃപരിശോധിക്കും; കേസ് ഏഴംഗ ബെഞ്ചിലേക്ക്

single-img
14 November 2019

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് പുനഃപരിശോധന ഹര്‍ജികള്‍ വിശദമായി വാദം കേള്‍ക്കാന്‍ ഏഴംഗ ബെഞ്ചിലേക്ക് മാറ്റിയിരിക്കുന്നു. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ അപൂര്‍വമായ വിധിയാണ് പുറത്തു പുറപ്പെടുവിച്ചിരിക്കുന്നത്.

പുനപരിശോധന ഹർജികൾ അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരുടെ ഭൂരിപക്ഷ വിധിയിലൂടെയാണ് വിശാല ബെഞ്ചിന് വിട്ടത്.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവരുടെ ഭൂരിപക്ഷ വിധിയില്‍ വിയോജിച്ച് ജസ്റ്റിസുമാരായ ആർഎഫ് നരിമാനും ഡി. വൈ ചന്ദ്രചൂഡും.

ഹര്‍ജികളില്‍ വിശദമായി വാദം കേട്ടു എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. എല്ലാകക്ഷികള്‍ക്കും അഭിപ്രായം അറിയിക്കാന്‍ അവസരം നല്‍കിയിരുന്നു. വിശ്വാസവും പ്രതിഷ്ഠയുടെ അവകാശത്തെയും വിധിന്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കു പുറമെ, ജസ്റ്റിസുമാരായ റോഹിന്റന്‍ നരിമാന്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരാണ് ഭരണഘടന ബെഞ്ചിലുള്ളത്. യുവതീ പ്രവേശനം അനുവദിച്ച ആദ്യ വിധി സ്റ്റേ ചെയ്തിട്ടില്ല. വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നതുവരെ വിധി നിലനില്‍ക്കും.മുസ്ലീം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കുന്ന വിഷയവും വിശാലബെഞ്ച് പരിഗണിക്കും.