ഈന്തപ്പഴം കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്
വിദേശിയാണെങ്കിലും നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന ഒന്നാണ് ഈന്തപ്പഴം. ഒരു ഭക്ഷ്യവസ്തു മാത്രമല്ല, അരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നുകൂടിയാണ് ഈന്തപ്പഴങ്ങള്‍. ഇതു കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന റിയാമോ?
വിളർച്ചയകറ്റാനും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനും ഈന്തപ്പഴം മികച്ചതാണെന്ന് അറിയാമല്ലോ. ഇതിനു പുറമേ സൗന്ദര്യം വർദ്ധിപ്പിക്കാനും ചർമ്മത്തിന് ആരോഗ്യവും യൗവനവും നൽകാനും മികച്ചതാണ് ഈ ഫലം.
അയൺ, പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ് എന്നിവയാണ് ഈന്തപ്പഴത്തിലെ ആരോഗ്യഘടകങ്ങൾ. ചർമ്മത്തിന് മാർദ്ദവം നൽകാൻ അത്ഭുതകരമായ കഴിവുണ്ട് ഈന്തപ്പഴത്തിന്. ഇങ്ങനെ അകാല വാർദ്ധക്യത്തെ തടയും.
ഈന്തപ്പഴം പാലിൽ ചേർത്ത് തയാറാക്കുന്ന ജ്യൂസിനാണ് ഗുണമേന്മ കൂടുതൽ. ദിവസവും ഈ ജ്യൂസ് കഴിച്ച് ചർമ്മത്തിന്റെ ഇലാസ്തികത നിലനിറുത്താനും വരൾച്ച തടയാനും കഴിയും. ചർമ്മത്തിലെ നിർജീവകോശങ്ങളെ പുറംതള്ളി ചർമ്മത്തെ ജീവസുറ്റതാക്കും.