ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി മാധുരി ദീക്ഷിത്
5 November 2019
ബോളിവുഡിന്റെ പ്രിയപ്പെട്ട താരസുന്ദരിയാണ് മാധുരി ദീക്ഷിത്. തന്റെ 51 ാം വയസിലും ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കുന്ന മധുരിയെ ആരാധകര്‍ അസൂയയോടെയാണ് നോക്കുന്നത്. ഇപ്പോഴിതാ തന്റെ ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരറാണി.
നൃത്തം ചെയ്താണ് മാധുരി തന്റെ ശരീരഭാരം കുറയ്ക്കുന്നത്. കഥക് മുടങ്ങാതെ പരിശീലിക്കുന്നു. ശരീരത്തിലെ ഫാറ്റ് കുറയക്കുന്നത് നൃത്തത്തിലൂടെയാണെന്ന് താരം പറഞ്ഞു.
വീട്ടില്‍ തന്നെ കൃഷിചെയ്യുന്ന പച്ചക്കറികളാണ് കഴിക്കുന്നത്. വൈറ്റമിനുകളും മിനറലുകളും അടങ്ങിയ വെജ് ഡയറ്റാണ് പിന്തുടരുന്നത്. കൃത്യസമയത്ത് തന്നെ ഉച്ചഭക്ഷണം കഴിച്ചിരിക്കും. ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യവും കഴിക്കാറുണ്ട്. കൂടാതെ ദിവസവും ധാരാളം വെള്ളം കുടിക്കും.