പിതൃശൂന്യ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നല്ല കഴിവുള്ളവരാണ് സംഘികൾ: പി ജയരാജന്‍

single-img
12 September 2019

താന്‍ ബിജെപിയില്‍ ചേരുകയാണെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന് മറുപടിയുമായി സിപിഎം മുന്‍ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായ പി ജയരാജന്‍. ഇപ്പോൾ നടക്കുന്ന പ്രചാരണം വ്യാജമാണെന്നും പിന്നില്‍ സംഘപരിവാറും മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളുമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഇന്ന് ആർഎസ്എസ് ചാനലായ ജനം ടിവിയുടെ ലോഗോ വെച്ച പോസ്റ്ററുകളാണ് കാണുന്നത്.പ്രചരിപ്പിക്കുന്നതോ സംഘികളും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും. ഇതോടെ ഈ വ്യാജവാർത്ത പ്രചാരണത്തിന് പിന്നിൽ സംഘപരിപാരവും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായിരിക്കുകയാണ്.
ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കും. പിതൃശൂന്യ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നല്ല കഴിവുള്ളവരാണ് സംഘികൾ. പി ജയരാജൻ എഴുതുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം ലിങ്കിൽ:

എന്നെ സംബന്ധിച്ച ഒരു വ്യാജവാർത്ത ഇന്നലെ മുതൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു.എന്നാൽ ആ…

Posted by P Jayarajan on Thursday, September 12, 2019