വാള്‍നട്ട് കഴിച്ചാല്‍ ഹൃദ്രോഗങ്ങളെ തടയാം

single-img
2 September 2019

ആരോഗ്യമുള്ള ഹൃദയം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ വാള്‍നട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ.വാള്‍നട്ട് ദിവസേന കഴിക്കുന്നത് ഹൃദയരോഗങ്ങളുടെ സങ്കീര്‍ണ്ണത ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ജേര്‍ണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. 45 പേരിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.

വാള്‍നട്ട് ശീലമാക്കിയവരില്‍ ബ്ലഡ് പ്ലഷര്‍ താഴ്ന്ന നിലയിലാണെന്ന് പഠനത്തില്‍ തെളിഞ്ഞിരുന്നു. ചുവന്ന ഇറച്ചിയും പാലുത്പ്പന്നങ്ങളും കുറച്ച് വാള്‍നട്ട് പോലുള്ള വസ്തുക്കള്‍ കൂടുതല്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധ നിര്‍ദേശം