കടുത്ത ചൂടിനെ നേരിടാൻ തന്റെ കാറിനെ ചാണകം കൊണ്ട് പൊതിഞ്ഞ് അഹമ്മദാബാദ് സ്വദേശിനി

single-img
21 May 2019

വേനൽക്കാലത്തെ കടുത്ത ചൂടിനെ നേരിടാൻ പലവിദ്യകളും ആളുകൾ പ്രയോഗിക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു പൊടിക്കൈ പ്രയോഗിച്ചിരിക്കുകയാണ് ഈ അഹമ്മദാബാദ് സ്വദേശിനി. തന്റെ ടൊയോട്ട കൊറോള ഓൾടിസ് കാറിനെ ചാണകം കൊണ്ട് പൊതിഞ്ഞാണ് അഹമ്മബാദ് സ്വദേശിനിയായ സെജൽ ഷാ വ്യത്യസ്തയാകുന്നത്.

രൂപേഷ് ഗൌരംഗ ദാസ് എന്നയാളാണ് സെജൽ ഷായുടെ ചാണകത്തിൽ പൊതിഞ്ഞ കാറിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.

“ചാണകത്തിന്റെ ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും മെച്ചപ്പെട്ട ഉപയോഗമാണിത്. ഇത് അഹമ്മദാബാദിലാണ്. 45 ഡിഗ്രി ചൂടിനെ പ്രതിരോധിക്കാൻ സെജൽ ഷാ അവരുടെ കാറിനെ ചാണകംകൊണ്ടു പൊതിഞ്ഞിരിക്കുന്നു.” എന്നാണ് രൂപേഷ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

Best use of cow dung I have ever seen It’s in AmdavadTo counter 45 degrees heat temperatures and protect car from getting hot Mrs. Sejal shah has plastered her car with cow dung Getting cool 😎

Posted by Rupesh Gauranga Das on Monday, May 20, 2019

ചാണകത്തിൽ പൊതിഞ്ഞ ഒരു ടൊയോട്ട കൊറോള കാറിന്റെ രണ്ട് ചിത്രങ്ങളും ഇദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. ഈ ഫോട്ടോകൾ ഇദ്ദേഹം തന്നെ എടുത്തതാണോ എന്ന് ഉറപ്പിക്കാൻ കഴിയില്ല. കാരണം വേറേയും നിരവധി പേർ ഈ കാറിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.

Best use of cow dung I have ever seen It’s in AmdavadTo counter 45 degrees heat temperatures and protect car from…

Posted by Mahavir Ravilal Shah on Monday, May 20, 2019

വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ ചാണകം ഒരു വിശുദ്ധവസ്തുവായാണ് കണക്കാക്കപ്പെടുന്നത്. ചൂടുകാലത്ത് ചൂടിനെ പ്രതിരോധിക്കുവാനും ചൂടുകാലത്ത് തണുപ്പിനെ പ്രതിരോധിക്കുവാനും ചാണകം വീടിന്റെ ഭിത്തിയിൽ തേച്ച് പിടിപ്പിക്കുന്ന പതിവ് വടക്കേ ഇന്ത്യയിൽ ഉണ്ട്.