മോദിയേക്കാൾ നല്ലത് അമിതാഭ് ബച്ചൻ പ്രധാനമന്ത്രിയാകുന്നത്: പ്രിയങ്ക ഗാന്ധി

single-img
17 May 2019

മോദിയേക്കാൾ അമിതാഭ് ബച്ചൻ പ്രധാനമന്ത്രിയാകുന്നതാണ് നല്ലതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ മിർസാപൂരിൽ പ്രചാരണം നടത്തുമ്പോഴായിരുന്നു പ്രിയങ്കയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ നടനാണെന്നും അവർ പറഞ്ഞു.

യു.പിയടക്കം നിർണായക സംസ്ഥാനങ്ങൾ 19ാം തീയതി വോട്ടെടുപ്പിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പ്രിയങ്കയുടെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് ഉത്തർപ്രദേശിലെ റാലികളിലാണ് പ്രിയങ്ക പങ്കെടുക്കുന്നത്.