താമര വിരിയില്ല ?; തിരുവനന്തപുരത്തെ വിജയ പ്രതീക്ഷ കൈവിട്ട് ബിജെപി

തിരുവനന്തപുരത്തേക്കാള്‍ ജയ സാധ്യത പത്തനംതിട്ടയിലാണെന്ന് ബി.ജെ.പി വിലയിരുത്തല്‍. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ വിലയിരുത്തല്‍. എന്നാല്‍ കെ.സുരേന്ദ്രന്റെ വിജയം ഉറപ്പെന്ന് നേതൃയോഗം വിലയിരുത്തി. അതേസമയം, പമ്പയില്‍ ഇന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച കുമ്മനം രാജശേഖരനും ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നുവെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടാകാമെന്നാണ് കുമ്മനം രാജശേഖരന്‍ പറഞ്ഞത്. സിപിഎമ്മില്‍ നിന്ന് യുഡിഎഫിലേക്ക് വോട്ടുകള്‍ മറിക്കാനാണ് സാധ്യത. പാര്‍ട്ടികളുടെ കേഡര്‍മാര്‍ മാത്രം … Continue reading താമര വിരിയില്ല ?; തിരുവനന്തപുരത്തെ വിജയ പ്രതീക്ഷ കൈവിട്ട് ബിജെപി