മണ്ഡലമേതായാലും മണ്ഡലകാലം ഓർമിപ്പിക്കേണ്ട; ശബരിമലയുടെ പേരു പറഞ്ഞ് വോട്ടു പിടിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
11 March 2019
ശബരിമലയുടെ പേരു പറഞ്ഞ് വോട്ടു പിടിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശന നിർദ്ദേശം. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനമാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഇതിനെതിരായി പ്രവർത്തിച്ചാൽ അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ വ്യക്തമാക്കി.
സുപ്രീംകോടതി വിധിക്കെതിരെ സംസാരിക്കാൻ പാടില്ല. ദൈവത്തിന്റെയും മതത്തിന്റെയും പേരിലും വോട്ടു പിടിക്കുന്നത് ചട്ടലംഘനമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.