പുല്‍വാമ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി എന്തു പറയും; മന്‍ കി ബാത്തിൻ്റെ ഇന്നത്തെ അധ്യായത്തിനു കാതോർത്തു രാജ്യം

single-img
24 February 2019

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി എന്തു പറയുമെന്നറിയാൻ കാതോർത്തു രാജ്യം. താന്‍ അവതരിപ്പിക്കുന്ന പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ ഇത്തവണത്തെ അധ്യായം പ്രത്യേകത നിറഞ്ഞതായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ് അറിയിച്ചത്.

ഞായറാഴ്ച രാവിലെ പതിനൊന്നിന് സംപ്രേഷണം ചെയ്യുന്ന പരിപാടിയെ കുറിച്ചുള്ള ട്വീറ്റിലാണ്  അദ്ദേഹം അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

‘ഇന്നത്തെ മന്‍ കി ബാത്ത് പ്രത്യേതകതയുള്ളതാണ്! പതിനൊന്ന് മണിക്ക് കേള്‍ക്കുക. ഞാന്‍ നേരത്തെ പറഞ്ഞില്ലെന്ന് പിന്നെ പറയരുത്’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മന്‍ കി ബാത്തിന്റെ 53മത്തേയും ഈ വര്‍ഷത്തെ രണ്ടാമത്തെയും അധ്യായമാണ് ഇന്ന് നടക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ പ്രധാനമന്ത്രി എന്ത് സന്ദേശമാണ് പൊതുജനങ്ങളുമായി സംവദിക്കാന്‍ പോകുന്നത് എന്ന ആകാംക്ഷയിലാണ് രാജ്യം.