ഗാന്ധിയെ ഹൃദയത്തിൽ സൂക്ഷിക്കുക, ഗോഡ്‌സെയെ തൂക്കിലേറ്റുക; കേരളമെമ്പാടും പ്രതീകാത്മകമായി ഇന്നു വൈകുന്നേരം ഡിവൈഎഫ്ഐ ഗോഡ്‌സെയെ തൂക്കിലേറ്റും

single-img
31 January 2019

ഗാന്ധിയെ ഹൃദയത്തിൽ സൂക്ഷിക്കുക, ഗോഡ്‌സെയെ തൂക്കിലേറ്റുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡിവൈഎഫ്ഐ കേരളമെമ്പാടും ഇന്ന് ഗോഡ്സെയെ തൂക്കിലേറ്റും. ഹിന്ദു മഹാസഭ രാജ്യത്തിൻ്റെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ഇന്ന് വൈകിട്ട് അഞ്ചിന്  ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രസ്തുത പരിപാടി സംഘടിപ്പിക്കുമെന്ന്  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം അറിയിച്ചു.

മഹാത്മാ ഗാന്ധിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷി ദിനത്തിലാണ്  ഹിന്ദുമഹാസഭയുടെ നാഷണൽ സെക്രട്ടറി പൂജ ശകുന്‍ പാണ്ടേയാണ് മഹാത്മാഗാന്ധിയുടെ ചിത്രത്തിനു നേരെ വെടിയുതിര്‍ത്തത്. വെടിവെച്ചശേഷം മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ നിന്നും രക്തം ഒഴുകി വരുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.

ഗാന്ധി ചിത്രത്തിനു നേരെ വെടിവെച്ചശേഷം ഹിന്ദുമഹാസഭാ നേതാവ് ഗാന്ധി വെടിവെച്ചുകൊന്ന സംഘപരിവാർ നേതാവായിരുന്ന നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയിൽ പുഷ്പഹാരം അർപ്പിക്കുകയും, അണികൾക്ക് മധുരം നല്‍കുകയും ചെയ്തു.