മോഷ്ടിച്ച മാലയും മാപ്പപേക്ഷിച്ചുള്ള കത്തും വീടിന്റെ ഗെയ്റ്റില്‍ തൂക്കിയിട്ട് ‘നല്ലവനായ’ കള്ളന് ‘മാതൃകയായി’: കത്ത് വായിച്ച് തലതല്ലി ചിരിച്ച് വീട്ടുകാര്‍
12 July 2018
ആലപ്പുഴ കരുമാടി സ്വദേശി മധുകുമാറിന്റെ വീട്ടില്‍ നിന്നു മോഷ്ടിച്ച സ്വര്‍ണം മാപ്പ് എഴുതിവച്ചു തിരിച്ചു നല്കി ഒരു വ്യത്യസ്തനായ കള്ളന്. ചൊവ്വാഴ്ച രാത്രി വീട്ടുകാര്‍ കല്യാണത്തിനു ബന്ധു വീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. അടുക്കള വാതില്‍ തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരിയില്‍ സൂക്ഷിച്ച മാല എടുക്കുകയായിരുന്നു.
തുടര്‍ന്ന് ഇന്നലെ മധുകുമാര്‍ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇന്നു രാവിലെ വീടിന്റെ ഗെയ്റ്റില്‍ നോക്കിയപ്പോഴാണു മാപ്പു പറഞ്ഞുള്ള എഴുത്തിനൊപ്പം മോഷണം പോയ ഒന്നരപ്പവന്മാലയും കണ്ടത്.
തമിഴ് സിനിമാലോകത്തെയും പിടിച്ചുകുലുക്കി പുതിയ വെളിപ്പെടുത്തലുകളുമായി നടി ശ്രീറെഡ്ഡി