ആദിവാസി യുവാവിനെ മര്‍ദ്ദിക്കുന്നത് സെല്‍ഫിയെടുത്ത ഉബൈദ് മുസ്ലിം ലീഗ് എം.എല്‍.എയുടെ വലംകൈ ?

single-img
23 February 2018

അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നു മരിച്ച സംഭവത്തില്‍ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുക്കാലിയിലെ കടയുടമ കെ.ഹുസൈന്‍, മര്‍ദനസംഘത്തിലുണ്ടായിരുന്ന പി.പി.കരിം എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

മധുവിനെ കൂട്ടമായി മര്‍ദിച്ചവരില്‍ 15പേരുണ്ടെന്നാണ് സൂചന. തൃശൂര്‍ ഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. ദൃശ്യങ്ങള്‍ പരിശോധിച്ച് എല്ലാ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്നും ഡി.ജി.പി പറഞ്ഞു.

അതേസമയം, യുവാവിനെ മര്‍ദ്ദിക്കുന്നത് പശ്ചാത്തലമാക്കി സെല്‍ഫിയെടുത്ത ഉബൈദ് എന്ന യുവാവും പൊലീസ് കസ്റ്റഡിയിലായതായാണ് സൂചന. മണ്ണാര്‍ക്കാട് നിയമസഭാംഗവും മുസ്ലിം ലീഗ് നേതാവുമായ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ അടുത്ത അനുയായിയാണ് ഉബൈദ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

ഇയാള്‍ എം.എല്‍.എയുടെ കൂടെ നില്‍ക്കുന്നത് അടക്കമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ എംഎല്‍എയോ മറ്റ് നേതാക്കളോ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. അതിനിടെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷല്‍റ്റി ആശുപത്രിയിലുള്ള മധുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി.

പ്രതികളെ പിടികൂടിയ ശേഷം ജഡം പോസ്റ്റുമോര്‍ട്ടിനു കൊണ്ടുപോയാല്‍ മതിയെന്ന നിലപാടിലാണ് ബന്ധുക്കളും വിവിധ സംഘടനകളും. അഗളി പൊലീസ് സ്റ്റേഷനിലേക്ക് വിവിധ സംഘടനകള്‍ മാര്‍ച്ചും നടത്തി.

‘ആള്‍ക്കൂട്ട കൊലപാതകത്തില്‍ 15 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ്: പ്രതികള്‍ക്കെതിരെ കൊലക്കുറ്റം; മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു

അട്ടപ്പാടിയിലെ ‘ആള്‍ക്കൂട്ട കൊലപാതകത്തെ നിസാരവത്ക്കരിച്ച് കേരളത്തിലെ മാധ്യമങ്ങള്‍: സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളുന്നു