അട്ടപ്പാടിയിലെ ‘ആള്‍ക്കൂട്ട കൊലപാതകത്തെ നിസാരവത്ക്കരിച്ച് കേരളത്തിലെ മാധ്യമങ്ങള്‍: സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളുന്നു

കേരള മനസാക്ഷിയെ ഞെട്ടിച്ച് അട്ടപ്പാടിയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ പ്രതിഷേധം ശക്തം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാടത്തം പോലെ മനസാക്ഷിയെ നടുക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം അട്ടപ്പാടിയിലും ഉണ്ടായത്. ഇന്നലെ വൈകുന്നേരമാണ് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ച കടുകുമണ്ണ ആദിവാസി ഊരിലെ മധു മരിച്ചത്. എന്നാല്‍ കേരളത്തിലെ മലയാള മാധ്യമങ്ങള്‍ ഇത് വേണ്ട വിധം വാര്‍ത്തയാക്കിയില്ല. ഉത്തരേന്ത്യയില്‍ ആദിവാസികള്‍ക്കെതിരായ ആക്രമണങ്ങളെ ഒന്നാം പേജ് വാര്‍ത്തയാക്കുന്ന മലയാള മാധ്യമങ്ങള്‍ ഈ കൊലപാതകത്തെ നിസാരവല്‍ക്കരിക്കുകയാണ് ചെയ്തത്. മോഷണശ്രമമെന്നാരോപിച്ച് … Continue reading അട്ടപ്പാടിയിലെ ‘ആള്‍ക്കൂട്ട കൊലപാതകത്തെ നിസാരവത്ക്കരിച്ച് കേരളത്തിലെ മാധ്യമങ്ങള്‍: സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളുന്നു