സൗദ്യ അറേബ്യയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു

single-img
21 April 2014

accidentസൗദി അറേബ്യയില്‍ തായിഫ്- റിയാദ് എക്‌സ്പ്രസ് ഹൈ വേയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂര്‍ പയ്യന ങ്ങാടി ചന്ദ്രക്കാട്ട് മുഹമ്മദ് നവാസ് (26), പയ്യനങ്ങാടി ചന്ദ്രക്കാട്ട് നൗഷാദ് (26), കുറ്റിപ്പാല തൊണ്ടിയില്‍ ശ്രീധരന്‍ (35), തെക്കന്‍ കൂറ്റൂര്‍ കൊട്ടിയാട്ടില്‍ ജനാര്‍ദനന്‍ (40), മലപ്പുറം മേല്‍മുറി അധികാരത്തൊടി കുഴിമാട്ടിക്കളത്തില്‍ മുഹമ്മദ് സലിം (32) എന്നിവരാണു മരിച്ചത്.

തിരൂര്‍ പൊന്‍മുണ്ടം കടലായില്‍ ജഫ്ഷീര്‍, ബംഗ്ലാദേശ് സ്വദേശി മുലായന്‍ഖാന്‍ എന്നിവര്‍ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു. ഹന എന്ന കൊറിയന്‍ കമ്പനിക്കുവേണ്ടി കാറ്ററിംഗ് നടത്തുന്നവരാണ് അപകടത്തില്‍പ്പെട്ടവര്‍. സാദ് ഉസ്മാന്‍ കാറ്ററിംഗ് കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. നിസാന്‍ അര്‍മുഡ വാനിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. യാത്രക്കിടെ ഇവര്‍ സഞ്ചരിച്ച വാനിന്റെ മുന്‍ഭാഗത്തെ ടയര്‍ പൊട്ടിത്തെറിച്ചു വാന്‍ മറിഞ്ഞാണ് അപകടം.