ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍. ഡി. എഫിന് മേല്‍കൈ ലഭിക്കുമെന്ന് സി. പി. ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ്

single-img
14 April 2014

cpiലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍. ഡി. എഫിന് മേല്‍കൈ ലഭിക്കുമെന്ന് സി. പി. ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തല്‍. മൊത്തം 12 – 14 ലോക്‌സഭാ സീറ്റുകള്‍ എല്‍. ഡി. എഫിന് ലഭിക്കും. മലബാറില്‍ രണ്ടു സീറ്റൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് മുന്‍തൂക്കമുണ്ട്.

 
ദക്ഷിണ കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും മത്സരം കടുത്തതായിരുന്നുവെങ്കിലും പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ എല്‍. ഡി. എഫ്. മുമ്പിലെത്തിയിരുന്നു. വിലക്കയറ്റമടക്കമുള്ള ജീവിതപ്രശ്‌നങ്ങളുടെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരവും ഈ മേഖലയില്‍ ശക്തമായിരുന്നുവെന്നും എക്‌സിക്യൂട്ടീവ് വിലയിരുത്തി.സി. പി. ഐ. മത്സരിച്ച നാലുമണ്ഡലങ്ങളിലും ശക്തമായ വിജയസാദ്ധ്യതയുണ്ടെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.