മുംബൈ ഖാര്‍ജറില്‍ മലയാളി പെണ്‍കുട്ടി ട്രെയിനില്‍ നിന്നും ചാടി മരിച്ചു

single-img
19 February 2014

railമുംബൈ ഖാര്‍ജറില്‍ മലയാളി പെണ്‍കുട്ടി ട്രെയിനില്‍ നിന്നും ചാടി മരിച്ചു. തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി കെ.എസ്‌ ബാലകൃഷ്‌ണന്റെ മകള്‍ നിഖിത (22) യാണ്‌ മരിച്ചത്‌. എംസിഎ വിദ്യാര്‍ത്ഥിനിയായിരുന്നു.ഇന്നലെ മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ഇതേതുടര്‍ന്ന്‌ തെരച്ചില്‍ ഊര്‍ജ്‌ജിതമാക്കുന്നതിനിടെയാണ്‌ സംഭവം. പരീക്ഷയിലെ തോല്‍വിയാണ്‌ മരണ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.