അന്താരാഷ്‌ട്ര സമാധാന സമ്മേളനം : ഇറാനെ ക്ഷണിക്കാനുള്ള തീരുമാനത്തില്‍ നിന്നും യു എന്‍ പിന്മാറി

single-img
21 January 2014

ban kimoonസിറിയയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരമാര്‍ഗങ്ങള്‍ തേടാനുമായി ഉള്ള അന്താരാഷ്ട്ര സമാധാന സമ്മേളനത്തിലേക്ക് ഇറാന് നല്‍കിയ ക്ഷണം യു.എന്‍ പിന്‍വലിച്ചു.

സിറിയയിലെ ബഷര്‍ അല്‍ അസദ് സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന പ്രധാന രാജ്യമാണ് ഇറാന്‍. അതിനാല്‍ ഇറാനെ പങ്കെടുപ്പിച്ചാല്‍ സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് സിറിയന്‍ ദേശീയ പോരാളികള്‍ അറിയിച്ചിരുന്നു.

ഇതിനെത്തുടര്‍ന്നാണ് മൊണ്ട്രിയുവില്‍ നടക്കുന്ന യോഗത്തിന് മുന്‍പായി ഇറാനെ പങ്കെടുപ്പിക്കുന്ന ക്ഷണം യു.എന്‍ പിന്‍വലിച്ചതായി യു.എന്‍ വക്താവ് മാര്‍ട്ടിന്‍ നെസ്‌റിക് അറിയിച്ചത്.

2012 ജൂണില്‍ ജനീവയില്‍ നടന്ന ചര്‍ച്ചയിലുണ്ടായ ധാരണകള്‍ അംഗീകരിക്കുന്നതില്‍ ഇറാന്‍ വ്യക്തമായ നിലപാട് എടുക്കാത്തതിനാലാണ് യു.എന്‍ ഇറാന് നല്‍കിയ ക്ഷണം പിന്‍വലിച്ചത്.