യുവ താരങ്ങളെ കളിപഠിപ്പിക്കാൻ സച്ചിൻ

single-img
21 January 2014

ക്രീസിൽ നിന്ന് വിട പറഞ്ഞ സച്ചിൻ ടെൻഡുൽക്കഋ ഇനി പരിശീലകനാകുന്നു. ഭാവി വാഗ്ദാനങ്ങളായ 11 യുവകളിക്കാര്‍ക്കാണു സച്ചിന്‍ പ്രത്യേക ക്ലാസെടുക്കുന്നത്.അഡിഡാസിന് വേണ്ടിയാണ് ഭാവി വാഗ്ദാനങ്ങളായ 11 യുവകളിക്കാര്‍ക്ക് സച്ചിന്‍ പ്രത്യേക ക്ലാസെടുക്കുന്നത്. ഉന്മുക്ത് ചന്ദ്, പര്‍വേസ് റസൂല്‍, വിജയ് സോള്‍, മനാന്‍ വോറ, മാന്‍പ്രീത് ജുനേജ, റഷ് ഖലേരിയ. ചിരാഗ് ഖുറാന, അകാഷ്ദീപ് നാഥ്, വികാസ് മിശ്ര, സര്‍ഫ്രാസ് ഖാന്‍, ബാബാ അപരാജിത്രെന്നീ കളിക്കാർക്കാണു സച്ചിൻ പരിശീലനം നൽകുക.തനിക്ക് ലഭിച്ച അറിവുകള്‍ യുവതാരങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത് സന്തോഷകരമാണെന്ന് സച്ചിൻ പ്രതികരിച്ചു