ഇന്ത്യ 327 റണ്‍സിന് പുറത്ത്

single-img
24 November 2012

ഇംഗ്ലണ്ടിനെതിരെ മുംബൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സില്‍ ഇന്ത്യ 327 റണ്‍സിന് പുറത്ത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. സെഞ്ചുറി നേടിയ പൂജാരയ്‌ക്കൊപ്പം 60 റണ്‍സുമായി ക്രീസില്‍ തുടര്‍ന്ന ആര്‍. അശ്വിന്‍ എട്ടു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് പുറത്തായി. മോണ്ടി പനേസറിന്റെ പന്തില്‍ അശ്വിന്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങുകയായിരുന്നു. പകരമെത്തിയ ഹര്‍ഭജന്‍ സിംഗ് 21 റണ്‍സെടുത്ത് പുറത്തായി. സ്വാന്റെ പന്തില്‍ എല്‍ബിഡബ്ല്യൂവിലൂടെയാണ് ഹര്‍ഭജന്‍ പുറത്തായത്. വൈകാതെ 135 റണ്‍സുമായി പൂജാരയും മടങ്ങി. 11 റണ്‍സെടുത്ത സഹീര്‍ ഖാനും പുറത്തായതോടെ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സിന് തിരശീല വീഴുകയായിരുന്നു.