റഷ്യന്‍ യുദ്ധക്കപ്പലുകള്‍ സിറിയയിലേക്ക്

single-img
3 August 2012

സിറിയയിലെ ടാര്‍ട്ടസ് തുറമുഖം ലക്ഷ്യമാക്കി റഷ്യയുടെ മൂന്നു യുദ്ധക്കപ്പലുകള്‍ പുറപ്പെട്ടതായി റിപ്പോര്‍ട്ട്. ഓരോ കപ്പലിലും 120 മറീന്‍ ഭടന്മാരുണ്ടാവും. കപ്പലുകള്‍ ഈയാഴ്ച അവസാനം സിറിയയിലെത്തും. ഇതിനിടെ, ആലപ്പോയിലും ഡമാസ്‌കസിലും പോരാട്ടം ശക്തമായി. ഡമാസ്‌കസിലെ യാര്‍മക്കിലെ പലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഷെല്ലാക്രമണത്തില്‍ 21 പേര്‍ക്കു ജീവഹാനി നേരിട്ടു. കൂറുമാറിയ ബ്രിഗേഡിയര്‍ ജനറല്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ടര്‍ക്കിയില്‍ അഭയം തേടി. ടര്‍ക്കിയില്‍ എത്തിയ മൊത്തം സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം 45,500 ആയി.