ശ്രീലങ്കന്‍ സേനയ്ക്ക് പരിശീലനം നല്‍കാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പ് ശക്തം

single-img
6 July 2012

ഇന്ത്യയുടെ നേതൃത്വത്തില്‍ ശ്രീലങ്കന്‍ വ്യോമസേനയ്ക്ക് പരിശീലനം നല്‍കുന്നതിനെതിരേ തമിഴ്‌നാട്ടില്‍ ശക്തമായ എതിര്‍പ്പ്. തമിഴ് വംശജര്‍ക്കു നേരെയുള്ള അധിക്ഷേപമാണ് ഇതെന്ന് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. തമിഴ് വംശജര്‍ക്കു ശ്രീലങ്കയില്‍ തുല്യ പദവി നല്‍കിയിട്ട് മാത്രം ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും എംഡിഎംകെ സ്ഥാപകന്‍ വൈകോയും പറഞ്ഞു. താമ്പരം എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ ഒമ്പതുമാസമാണു സൈനികര്‍ക്കു പരിശീലനം നല്‍കുന്നത്. തമിഴ് വംശജര്‍ക്കു തുല്യ ആനുകൂല്യങ്ങള്‍ നല്‍കി യുദ്ധാനന്തര കേസുകളില്‍ നിന്ന് ഒഴിവാക്കുകയാണ് ശ്രീലങ്ക ആദ്യം ചെയ്യേണ്ടതെന്നും തമിഴര്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ ശ്രീലങ്കന്‍ സൈന്യത്തിന് പരീശീലനം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ പരിശീലനത്തിനായി ശ്രീലങ്കന്‍ സൈന്യം എത്തിയിട്ടുണെ്ടങ്കില്‍ എത്രയും പെട്ടെന്ന് അവരെ തിരച്ചയയ്ക്കണമെന്നു കരുണാനിധി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഒരു ഭാഗത്തും ഇവര്‍ക്ക് പരിശീലനം നല്‍കുന്നത് അനുവദിക്കാനാവില്ലെന്നു വൈകോ പറഞ്ഞു.