അഫ്ഗാന്‍ സേനയ്ക്ക് ഇന്ത്യ പരിശീലനം നല്‍കണമെന്നു യുഎസ്

single-img
7 June 2012

ആഭ്യന്തര പോരാട്ടത്തില്‍ പൊറുതിമുട്ടുന്ന അഫ്ഗാനിസ്ഥാനിലെ സുരക്ഷാസേനയ്ക്ക് ഇന്ത്യ പരിശീലനം നല്‍കണമെന്നു യു.എസ്. പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ. ഇതിനപ്പുറം ഇന്ത്യയുടെ സൈനിക ഇടപെടല്‍ ആ രാജ്യത്ത് ഉണ്ടാകില്ലെന്നും പനേറ്റ കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ പനേറ്റ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, പ്രതിരോധമന്ത്രി എ.കെ. ആന്റണി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് അനാലിസിസില്‍ നടന്ന ആശയവിനിമയത്തിലാണ് അഫ്ഗാന്‍ വിഷയം പരാമര്‍ശിച്ചത്. അവിടെനിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഉദ്ദേശ്യമില്ലെന്നും സുരക്ഷിതമായ അഫ്ഗാനിസ്ഥാന്‍ എന്നതാണു ദൗത്യമെന്നും പനേറ്റ പറഞ്ഞു.