ഐ ആർ എസ് യൂണിറ്റ് അബൂദാബിയിൽ ആരംഭിക്കുന്നു

single-img
4 June 2012

അബുദാബി:ഇന്ത്യയിലേക്കുള്ള കള്ളപ്പണം തടയാൻ ഗൾഫിൽ ഇന്ത്യൻ റവന്യു സർവ്വീസ്(IRS) പ്രത്യേക യൂണിറ്റ് ആരംഭിക്കുന്നു.ഇതിനായി എട്ട് ഉദ്യോഗസ്ഥരെ ഇന്ത്യ ഗൾഫിലേക്ക് അയച്ചു.അബുദാബിയിലാണ് ആദ്യ യൂണിറ്റ് സ്ഥാപിക്കുക.ഗള്‍ഫ് നഗരങ്ങളില്‍ നിന്നു രാജ്യത്തേക്കുള്ള കള്ളപ്പണത്തിന്‍റെ ഒഴുക്കു തടയുകയാണു ലക്ഷ്യം. ഗള്‍ഫ് ഇന്ത്യക്കാരുടെ നികുതിവെട്ടിപ്പു വ്യാപകമായതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു നടപടി. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ വംശജർ നടത്തുന്ന പണമിടപാടുകളെ കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചും അന്വേഷിക്കും.കഴിഞ്ഞ മാസം കേന്ദ്ര ധന മന്ത്രി പ്രണബ് മുഖർജ്ജി പാർലമെന്റ് മേഷപ്പുറത്തു വെച്ച കള്ളപ്പണം സംബന്ധിച്ച ധവളപ്പത്രത്തിൽ ഇന്ത്യക്കാരുടെ പേരു വിവരങ്ങൾ വ്യക്തമാക്കിയിരുന്നില്ല.ഇതിനെത്തുടർന്ന് മറ്റു അംഗങ്ങൾ പ്രതിഷേധമുയർത്തിയിരുന്നു.