നായനാര്‍ അനുസ്മരണസമ്മേളനം 18ന്
15 May 2012
കുവൈറ്റ്: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍ , കലകുവൈറ്റ് മെയ് 18 ന് ഇ.കെ നായനാര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ഈ പരിപാടിയില്‍ നായനാരെ അനുസ്മരിച്ചുകൊണ്ടുള്ള പ്രഭാഷണവും ‘കേരള രാഷ്ട്രീയവും ജാതി മത സാമുദായിക സംഘടനകളും’ എന്ന വിഷയത്തെ കുറിച്ച് സംവാദവും നടത്തും. സംവാദത്തില്‍ വിവിധ സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. വെള്ളിയാഴ്ച 5മണിക്ക് മംഗഫ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഈ സമ്മേളനത്തില്‍ കല-കുവൈറ്റ് പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന സംഗീതസദസ്സും ഉണ്ടായിരിക്കും.