കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട എല്ലാ മുദ്രപത്രങ്ങളും പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു
20 April 2012
സംസ്ഥാനത്തെ കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട മുഴുവന്‍ മുദ്രപത്രങ്ങളും പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തലസ്ഥാനത്തെ കോടതിയില്‍ വ്യാജ മുദ്രപത്രങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ ഈ ഉത്തരവ്. വ്യാജമുദ്രപത്രകേസില്‍ വെന്‍ഡര്‍ കെ.എസ്ശ്രീധരന്‍ നായരെ മുഖ്യപ്രതിയാക്കി വഞ്ചിയൂര്‍ പോലീസ് എഫ്. ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു.
ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.